‘കോന്നിയിൽ മോഹൻ രാജിന്റെ സ്ഥാനാർത്ഥിത്വം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; അതൃപ്തി പ്രകടമാക്കി അടൂർ പ്രകാശ്

കോന്നിയിൽ മോഹൻ രാജിന്റെ സ്ഥാനാർത്ഥിത്വത്തിലുള്ള അതൃപ്തി പ്രകടമാക്കി അടൂർ പ്രകാശ്. മോഹൻ രാജിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് മാധ്യമങ്ങളിൽ കൂടിയുള്ള അറിവാണുള്ളത്. റോബിൻ പീറ്ററിന്റെ പേര് താൻ നിർദേശിച്ചിരുന്നതായും അടൂർ പ്രകാശ് പറഞ്ഞു.
കോന്നിയിൽ അടൂർ പ്രകാശ് നിർദേശിച്ച റോബിൻ പീറ്ററെ മറികടന്നാണ് പി മോഹൻ രാജിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. നേതൃത്വത്തോടുള്ള അതൃപ്തി അടൂർ പ്രകാശ് പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. മോഹൻ രാജിന്റെ സ്ഥാനാർത്ഥിത്വം മാധ്യമങ്ങൾ വഴി കേട്ടുള്ള അറിവാണുള്ളതെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.
അതേസമയം തനിക്കെതിരെ പ്രവർത്തിച്ചത് ഡിസിസിയിലെ ഉപചാപക സംഘമാണെന്ന് റോബിൻ പീറ്റർ തുറന്നടിച്ചു. ആന്റോ ആന്റണി എംപിയുടെ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കാനും ഇക്കൂട്ടർ ശ്രമിച്ചതായും റോബിൻ പീറ്റർ പറഞ്ഞു.
കോന്നിയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും മോഹൻ രാജിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള പ്രദേശിക ഘടകത്തിന്റെ എതിർപ്പ് മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വം. അതിനിടെ യൂത്ത് കോൺഗ്രസിന്റെ ഭാഗത്തു നിന്ന് വിമത നീക്കങ്ങളും കോൺഗ്രസിനുള്ളിൽ പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here