ബിജെപി വോട്ടുകൾ കോൺഗ്രസിന് ലഭിച്ചു : മാണി സി കാപ്പൻ

പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ലഭിച്ചുവെന്ന് പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. കോൺഗ്രസുകാർ പാലായിൽ അടിമകളെ പോലെയായിരുന്നുവെന്നും കോൺഗ്രസ് വോട്ടുകൾ തനിക്ക് ലഭിച്ചുവെന്നും മാണി സി കാപ്പൻ പറഞ്ഞു. വെള്ളാപ്പള്ളിയും പി.സി ജോർജും തന്നെ സഹായിച്ചുവെന്നും മാണി സി കാപ്പൻ പറഞ്ഞു. മന്ത്രിയാകാനില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകൾ തനിക്ക് ലഭിച്ചുവെന്ന് ഇന്നലെ തന്നെ മാണി സി കാപ്പൻ പറഞ്ഞിരുന്നു. അട്ടിമറി വിജയമാണ് മാണി സി കാപ്പൻ പാലായിൽ സ്വന്തമാക്കിയത്. 2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ വിജയിച്ചത്.
Read Also : ‘കോൺഗ്രസ് വോട്ട് കിട്ടി’ : മാണി സി കാപ്പൻ
1965 മുതൽ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എൽഡിഎഫിന് അനുകലമായാണ് വിധിയെഴുതിയിരിക്കുന്നത്. നാലായിരത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയായിരുന്ന മാണി സി കാപ്പന്റെ ലീഡ് പെട്ടെന്ന് തന്നെ രണ്ടായിരത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ച വോട്ടെണ്ണലിന്റെ അവസാന ലാപ്പിൽ കണ്ടിരുന്നു. എൽഡിഎഫ് ക്യാമ്പിനെ തെല്ലൊന്ന് വിഷമിപ്പിച്ചുവെങ്കിലും വിജയം സുനിശ്ചിതമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here