Advertisement

ഫ്ലാറ്റ് നൽകാതെ വഞ്ചിച്ചു; ഗംഭീറിനെതിരെ കുറ്റപത്രം

September 28, 2019
0 minutes Read

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി​ജെ​പി എം​പി​യു​മാ​യ ഗൗ​തം ഗം​ഭീ​റി​നെ​തി​രെ കുറ്റപത്രം. ഡൽഹി പൊലീസാണ് ഗംഭീറിനെതിരെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ചത്. ഗംഭീർ ഉൾപ്പെടെ നിരവധി ആളുകൾ കേസിൽ പ്രതികളാണ്.

2011ലാണ് കേസിന് ആസ്പദമായ സംഭവം. ​ഗാ​സി​യാ​ബാ​ദി​ലെ ഇ​ന്ധി​രാ​പു​ര​ത്ത് ഫ്ളാ​റ്റ് ബു​ക്ക് ചെ​യ്ത അ​മ്പ​തോ​ളം പേരെ വഞ്ചിച്ച രുദ്ര ബിൽഡ് വെൽ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, എച്ച്ആർ ഇൻഫ്രാസിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെയാണ് കേസ്. ഇരു കമ്പനികളും ചേർന്ന് ഫ്ലാറ്റ് നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയ ശേഷം ഇവരെ വഞ്ചിക്കുകയായിരുന്നു.. വഞ്ചിക്കപ്പെട്ടവരുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഈ കമ്പനികളുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ഗൗതം ഗംഭീർ. 2011ൽ നടത്തിയ തട്ടിപ്പിൽ പരാതി ലഭിക്കുന്നത് 2016ലായിരുന്നു. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് ഭാഷ്യം. പണം മുൻകൂറായി വാങ്ങിയിട്ട് ഫ്ലാറ്റ് നൽകാതെ തട്ടിപ്പ് നടത്തിയതായാണ് എഫ്ഐആർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top