ലൈവ് റിപ്പോർട്ടിംഗിനിടെ ടിവി അവതാരകയെ അപമാനിക്കാൻ ശ്രമം; യുവാവിനെതിരെ പൊലീസ് കേസെടുത്തു

ലൈവ് റിപ്പോർട്ടിംഗിനിടെ ടിവി അവതാരകയെ ചുംബിച്ച് യുവാവ്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ലൂയിസ്വില്ല ടിവി അവതാരകയായ സാറ റിവസ്റ്റാണ് പൊതുമധ്യത്തിൽ ഈ അതിക്രമത്തിന് ഇരയായത്. സാറ താൻ ആക്രമിക്കപ്പെടുന്ന വീഡിയോ ട്വിറ്റിറൂലടെ പങ്കുവെച്ചിട്ടുണ്ട്. സെപ്തംബർ 21ന് പുറത്തിറങ്ങിയ വീഡിയോയിൽ റിപ്പോർട്ടിംഗിനിടെ സാറയെ എറിക്ക് ഗുഡ്മാൻ എന്ന യുവാവ് ചുംബിക്കുന്നത് കാണാം.
എന്നാൽ ലൈവിൽ നിൽക്കുകയായിരുന്നത് കൊണ്ട് സാറയ്ക്ക് കൂടുതൽ പ്രതികരിക്കാൻ കഴിഞ്ഞില്ല. അത് തെറ്റായിപ്പോയി എന്ന് മാത്രമാണ് ആ അവസരത്തിൽ സാറ പറഞ്ഞത്. സാറയുടെ പരാതിയിൽ എറിക്ക് ഗുഡ്മാനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Also : കോലിയെ കൈ വിടാതെ, കൈ ചുംബിച്ച് അനുഷ്‌ക
ഇത്തരത്തിലൊരു ദുരനുഭവം സാറയ്ക്ക് ആദ്യമാണെങ്കിലും മുമ്പും ലൈവ് റിപ്പോർട്ടിംഗിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ മുപ്പതോളം വനിതാ മാധ്യമപ്രവർത്തകർ അക്രമത്തിനിരയായിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
അതേസമയം, സാറയ്ക്ക് എറിക്ക് മാപ്പ് എഴുതി നൽകിയിട്ടുണ്ട്. ‘നിങ്ങളുടെ ജോലിക്കിടെ ഞാൻ ശല്യപ്പെടുത്തരുതായിരുന്നു. നിങ്ങളെ നിസ്സാഹയയാക്കിയത് തെറ്റായി പോയി’-എറിക്ക് മാപ്പപേക്ഷയിൽ പറയുന്നു.
Hey mister, here’s your 3 seconds of fame. How about you not touch me? Thanks!! pic.twitter.com/5O44fu4i7y
— Sara Rivest (@SRivestWAVE3) September 20, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here