ജയം എതിരില്ലാത്ത 56 ഗോളുകൾക്ക്; ഗോളടിച്ചു മടുത്ത് ബ്രസീലിയൻ ടീം

എതിരില്ലാത്ത 56 ഗോളുകൾക്ക് ജയിച്ചിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർ ക്ലബമായ ഫ്ലമെംഗോയുടെ വനിതാ ടീം. ഗ്രെമിന്യോയ്ക്കെതിരെയാണ് ഫ്ലമംഗോ സംഘം ഗോളടിച്ചുകൂട്ടിയത്. ബ്രസീലിലെ റിയോ ഡി ജെൻീറോയിലെ റിയോ സ്റ്റേറ്റ് ലീഗിലാണ് ഫ്ലമെംഗോയുടെ പടുകൂറ്റൻ ജയം.
മത്സരത്തിൻ്റെ ആദ്യ പതിനൊന്ന് മിനിറ്റിനുള്ളിൽ തന്നെ ഏഴ് ഗോളുകൾ നേടി ഫ്ലമെംഗോ വിജയം ഉറപ്പിച്ചിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ 29 ഗോളുകൾക്ക് ഫ്ലമെംഗോ മുന്നിലായിരുന്നു. ശേഷിച്ച 27 ഗോളുകൾ അവർ രണ്ടാം പകുതിയിലും നേടി. ഓരോ ഒന്നര മിനിട്ടുകളിലും ഓരോ ഗോളുകൾ വീതമാണ് ഇവർ നേടിയത്.
പ്രതിരോധതാരം റെയ്സ, മുന്നേറ്റതാരം ഫ്ലാവിയ എന്നിവർ പതിനൊന്ന് ഗോളുകൾ വീതം നേടി ടോപ്പ് സ്കോറർമാരായി. മധ്യനിര താരം സാമിയ ഒമ്പത് ഗോളുകൾ നേടി.
HISTÓRICO! Em jogo perfeito, as #MeninasDaGávea fazem 56 a 0 no Greminho e aplicam a maior goleada da história do Campeonato Carioca Feminino. ISSO AQUI É FLAMENGO! #CRF pic.twitter.com/QOWa8ItliJ
— Time Flamengo (@TimeFlamengo) September 28, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here