Advertisement

മഹാരാഷ്ട്രയിൽ 13 കോടിയുടെ ആയുധശേഖരം പിടികൂടി

October 1, 2019
1 minute Read

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ വ​ൻ ആ​യു​ധ ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. ഏകദേശം 13 കോടി രൂപയുടെ ആ​യു​ധ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നുമാണ് പി​ടി​കൂ​ടി​യ​ത്. എകെ 47 അടക്കം മാരകായുധങ്ങളാണ് ആയുധശേഖരത്തിൽ ഉണ്ടായിരുന്നത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്ത രണ്ടു പേരിൽ നിന്നായി 80 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

മൂ​ന്ന് എ​കെ47 തോ​ക്കു​ക​ളാണ് ഉണ്ടായിരുന്നതെന്നാണ് വി​വ​രം. അറസ്റ്റ് ചെയ്ത ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഇനിയും ആളുകൾ സംഘത്തിലുണ്ടാവാമെന്ന സംശയത്തിലാണ് പൊലീസ്. പിടിയിലായവർക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മും​ബൈ​യി​ൽ നി​ർ​മി​ച്ച് വി​വി​ധ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി ഇ​റ​ക്കു​മ​തി ചെ​യ്ത ആ​യു​ധ​ങ്ങ​ളാ​ണ് ഇ​വ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നിഗമനം. അതേ സമയം മയക്കുമരുന്നുകൾ രാജ്യത്തിന് പുറത്തു നിന്നാണ് എത്തിച്ചത്. സം​ഭ​വ​ത്തി​ന്‍റെ പശ്ചാത്തലത്തിൽ ഗു​ജ​റാ​ത്ത്- മ​ഹാ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top