Advertisement

നായകൻ മാറി; വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഒഗ്ബച്ചെ നയിക്കും

October 1, 2019
0 minutes Read

വരുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബാര്‍തൊലൊമ്യൂ ഒഗ്ബെച്ചെ നയിക്കും. അദ്ദേഹത്തെ ക്യാപ്റ്റനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്. വരുന്ന ഒരു സീസണിലാണ് ഒഗ്‌ബച്ചെ ടീമിനെ നയിക്കുക.

ഈ സീസണിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഒഗ്‌ബച്ചെ ബ്ലാസ്റ്റേഴ്സിലെത്തിയത്. കഴിഞ്ഞ സീസണിൽ ഹൈലാൻഡേഴ്സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഒഗ്‌ബച്ചെ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ വരൾച്ചയ്ക്ക് അറുതി വരുത്തുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ കിറ്റ് പുറത്തിറക്കിയിരുന്നു. എറണാകുളം ലുലു മാളിൽ നടന്ന ചടങ്ങിലാണ് കിറ്റ് പുറത്തിറക്കിയത്. റിയോർ സ്പോർട്സ് മാനേജിംഗ് ഡയറക്ടർ ഭാഗേഷ് കോട്ടെക് ചടങ്ങിൽ സംസാരിച്ചു.

വളരെ സിമ്പിളായ ഹോം ജേഴ്സിയാണ് ഇക്കൊല്ലം ബ്ലാസ്റ്റേഴ്സ് അണിയുക. ജേഴ്സിയുടെ നിറം മഞ്ഞയാണ്. തോളിലും കൈയിലും നീല സ്ട്രൈപ്പും. ഷോർട്സ് നീല നിറത്തിലും ഗോൾ കീപ്പിംഗ് ജേഴ്സി വെള്ള നിറത്തിലുമാണ്.

ആരാധകർക്കു വേണ്ടി പ്രത്യേകമായി ഫാൻ ജേഴ്സിയും ഇക്കൊല്ലം ഉണ്ടാവും. സാധാരണ ജേഴ്സിയുടെ വലതു ഭാഗത്ത് ആനയുടെ ചിഹ്നവും ഇടതു ഭാഗത്തായി രണ്ട് നീല വരകൾ കൂടിയുള്ളതാണ് ഫാൻ ജേഴ്സി. എന്നും യെല്ലോ എന്ന് ജേഴ്സിയുടെ പിന്നിൽ എഴുതിയിട്ടുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top