സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; ഫ്‌ളവേഴ്‌സിന് ഒരു പുരസ്‌ക്കാരവും ട്വന്റിഫോറിന് രണ്ട് പുരസ്‌ക്കാരങ്ങളും

ചലച്ചിത്ര ടെലിവിഷൻ രംഗത്തെ മികച്ച പ്രകടനത്തിനുള്ള സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തിരുവനന്തപുരത്ത് വിതരണം ചെയ്തു. മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്‌കാരം ട്വന്റിഫോർ മലബാർ മേഖല റീജിയണൽ ചീഫ് ദീപക് ധർമടത്തിനും, മികച്ച വാർത്ത അവതാരകയ്ക്കുള്ള പുരസ്‌കാരം ട്വന്റിഫോർ ചീഫ് സബ് എഡിറ്റർ സ്മിതയ്ക്കും സമ്മാനിച്ചു. മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം ഫ്‌ളവേഴ്‌സ് ടിവിയുടെ പോസ്റ്റ് പ്രൊഡക്ഷൻ സീനിയർ മാനേജർ രജീഷ് സുഗുണൻ ഏറ്റുവാങ്ങി.
20,000 രൂപയും, പ്രശസ്തി പത്രവും, ഫലകവുമടങ്ങുന്ന രത്‌ന പുരസ്‌കാരങ്ങൾ സംവിധായകൻ ഷാജി എൻ കരുൺ, ബാലാവകാശ കമ്മിഷൻ ചെയർമാൻ പി. സുരേഷ്, കവി മുരുകൻ കാട്ടാക്കട, വത്സൻ മഠത്തിൽ, ഷാഹുൽ ഹമീദ് , നർഗീസ് ബീഗം, സിഎച്ച് ഇബ്രാഹിംകുട്ടി, ജയനാരായണൻ എന്നിവർക്ക് സമ്മാനിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം ‘ഉയരെ’യുടെ അണിയറ പ്രവർത്തകരും, മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും ഏറ്റു വാങ്ങി.
പരിപാടിയുടെ ഭാഗമായി സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയും വൈലോപ്പിള്ളി സംസ്‌കൃതിഭവനും പാളയം അയ്യൻകാളി ഹാളിൽ ഹ്രസ്വചലച്ചിത്ര മേളയുംസംഘടിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here