Advertisement

വട്ടിയൂർകാവിൽ പരസ്പരം പഴിചാരി മുന്നണികൾ; കെ മുരളീധരന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് മുന്നണി നേതാക്കളുടെ വാക് പോര്

October 1, 2019
0 minutes Read

വട്ടിയൂർക്കാവിൽ വോട്ടുകച്ചവടമെന്ന കെ മുരളീധരന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് മുന്നണിനേതാക്കളുടെ വാക്‌പോര്. നാലുവോട്ടിനും സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെ ഉദാഹരണമാണ് പാലായെന്ന് മുല്ലപ്പള്ളിയും, വോട്ടുമറിക്കുന്നുവെന്ന ആരോപണത്തെ പുച്ഛിച്ച്‌ തള്ളുന്നതായി പിഎസ് ശ്രീധരൻ പിള്ളയും പറഞ്ഞു.

സിപിഐഎമ്മും ബിജെപിയും തമ്മിലാണ് വോട്ടുകച്ചവടമെന്ന് പാലായെ ഉദാഹരിച്ച് മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, മുല്ലപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കൈയിൽ തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ബിജെപി വോട്ടു മറിക്കുന്നുവെന്ന മുന്നണി നേതാക്കളുടെ ആക്ഷേപത്തെ പുച്ഛിച്ചുതള്ളുന്നതായി ശ്രീധരൻ പിള്ള പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top