അൻസിബ ഹസൻ സംവിധായകയാകുന്നു; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ

ചലച്ചിത്ര താരം അൻസിബ ഹസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു ആൻഡ് അർജുന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. മഞ്ഞ് പുതഞ്ഞ മലയുടെ പശ്ചാത്തലത്തിലുള്ളതാണ് ടൈറ്റിൽ പോസ്റ്റർ. അൻസിബ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
വിവോക്‌സ് മൂവി ഹൗസിന്റെ ബാനറിൽ ജോബിൻ വർഗീസും ബാബു വിസ്മയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് നൗഷാദ് ഷരീഫാണ്. 4 മ്യൂസിക്‌സും രഞ്ജിൻ രാജും ചേർന്നാണ് സംഗീതം നിർവഹിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here