Advertisement

ദേശീയപാതാ വികസനം; കേരളത്തിന്റെ നിർദേശങ്ങൾ അംഗീകരിച്ചുകൊണ്ട് കേന്ദ്ര ഉത്തരവ്

October 2, 2019
0 minutes Read

ദേശീയപാതാ വിഷയത്തിൽ കേരളത്തിന്റെ നിർദേശങ്ങൾ അംഗീകരിച്ചുകൊണ്ട് കേന്ദ്ര ഉത്തരവ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ധ്രുത ഗതിയിലുള്ള ഇടപെടലിനെ തുടർന്നാണ് നടപടി.

ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരത്തുകയുടെ 25ശതമാനം കേരളം നൽകും. ഇത് സംബന്ധിച്ച കരാറിൽ കേന്ദ്രവും കേരളവും ഈ മാസം ഒൻപതിന് ഒപ്പുവെയ്ക്കും.

മുഖ്യമന്ത്രിയും കേന്ദ്രമന്ദ്രി നിതിൻ ഗഡ്കരിയും ഇന്ന് നടത്തിയ ചർച്ചയിൽ, ദേശീയപാതാ വികസനം സംബന്ധിച്ച നടപടികൾ വൈകുന്നതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ഉത്തരവ് വൈകുന്നതിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ശകാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാത്രിയോടെ ഉത്തരവിറങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top