Advertisement

വെറൈറ്റി വേണ്ട; സേനയിൽ ‘ഷൂസ്’ വിവാദമാകുന്നു

October 3, 2019
0 minutes Read

പെയിന്റ് വിവാദത്തിനു പിന്നാലെ ഐപിഎസുകാരും പൊലീസുകാരും ധരിക്കേണ്ട ഷൂനെച്ചൊല്ലിയുള്ള ഉത്തരവ് സേനയിൽ വിവാദമാകുന്നു. ഷൂസിലെ വെറൈറ്റി സേനയിൽ അധികമായതോടെയാണ് സേനാ അംഗങ്ങൾ ഇഷ്ടമുള്ള നിറത്തിലുള്ള ഷൂസ് ധരിക്കട്ടെ എന്ന പഴയ ഉത്തരവ് പിൻവലിച്ചുകൊണ്ട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പുതിയ നടപടി.

നിശ്ചിത മാനദണ്ഡ പ്രകാരം, പൊലീസുകാർ കറുത്ത ഷൂസും ഐപിഎസുകാർ ഉൾപ്പെടെയുള്ള ഓഫീസർമാർ ബ്രൗൺ ഷൂസും ധരിക്കണമെന്നായിരുന്നു ആദ്യ ഉത്തരവിൽ. എന്നാൽ,  ഇത് കൈക്കൂലിക്കും അഴിമതിക്കും വഴി തെളിക്കുമെന്ന് ആരോപണം ഉയർന്നതോടെയാണ് ഉദ്യോഗസ്ഥർക്ക് ഇഷ്ടമുള്ള കടകളിൽ നിന്ന് ഷൂസ് വാങ്ങാമെന്ന ഉത്തരവ് തിരുത്തിയത്. തലസ്ഥാനത്തെ ചില പ്രത്യേക കടകളിൽ മാത്രമാണ് പൊലീസിനുള്ള ഷൂസ് വിൽക്കുന്നത്.

പൊലീസ് ആസ്ഥാനത്ത് നിന്ന് തന്നെ ഉന്നത് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ആദ്യ ഉത്തരവിലെ അപാകതയ്ക്കു കാരണമെന്ന് ആരോപണമുയർതോടെ ഡിജിപി കാര്യത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടുകയായിരുന്നു. പുതിയ നിർദേശമനുസരിച്ച് പരേഡ് യൂണിഫോം, പിടി യൂണിഫോം, ഇൻഡോർ യൂണിഫോം, സംഘർഷ ബാധിത പ്രദേശങ്ങളിൽ പോകുന്നതിനുള്ള യൂണിഫോം എന്നിങ്ങനെ
പെരുമാറ്റച്ചട്ടത്തിൽ ഓരോന്നും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടി ഷൂസ് തെറ്റിപോകാതിരിക്കാൻ പടം സഹിതമാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top