എക്‌സൈസ് കസ്റ്റഡി മരണം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും

എക്‌സൈസ് കസ്റ്റഡിയിലിരിക്കെ കഞ്ചാവ് പ്രതി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും. റിപ്പോർട്ട് പരിശോധിച്ചശേഷമാകും പൊലീസ് തുടർ നടപടികളിലേക്ക് കടക്കുക.
അതേസമയം, കേസിൽ ഉൾപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കി അഡീഷണൽ എക്‌സൈസ് കമ്മീഷണർ എക്‌സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തലുകൾ കണക്കിലെടുത്താണ് അഡീഷണൽ എക്‌സൈസ് കമ്മീഷണർ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയത്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതാണ് അന്വേഷണത്തിലെ കണ്ടെത്തൽ. നടപടിക്ക് ശുപാർശ ചെയ്ത് അന്വേഷണ റിപ്പോർട്ടും
എക്‌സൈസ് കമ്മീഷണർക്ക് സമർപ്പിച്ചു.
രഞ്ജിത്കുമാറിന്റെ മരണം കസ്റ്റഡിയിലെ മർദനം മൂലമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. പൂർണവിവര റിപ്പോർട്ട് പുറത്തുവരുന്നതോടെ സ്വാഭാവിക മരണത്തിനു കേസെടുത്ത നടപടി മാറ്റി ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റം ചുമത്തും. തുടർന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം അഞ്ച് പ്രിവന്റീവ് ഓഫീസറും ഡ്രൈവറും ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. തൃശൂരിലെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here