Advertisement

ഇന്ന് തിയറ്ററുകളിൽ സിനിമാ ചാകര

October 4, 2019
3 minutes Read

ഇന്ന് തിയേറ്ററുകളിൽ എത്തിയത് അഞ്ച് സിനിമകളാണ്. ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ട്’, മഞ്ജു വാര്യർ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന വെട്രിമാരൻ-ധനുഷ് ചിത്രം ‘അസുരൻ’ , സുരാജ് വെഞ്ഞാറമൂട്-സൗബിൻ കൂട്ടുകെട്ടിലിറങ്ങുന്ന ‘വികൃതി’ , കമലിന്റെ വിനായകൻ ചിത്രം ‘പ്രണയമീനുകളുടെ കടൽ’ , ജിബു ജേക്കബ്-ബിജു മേനോൻ ചിത്രം ‘ആദ്യരാത്രി’ എന്നിവയാണ് പ്രധാന റിലീസുകൾ.

ജല്ലിക്കട്ട്

‘ജല്ലിക്കട്ട്’ ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് റിലീസ് ചെയ്യുന്നത്. കയറ് പൊട്ടിച്ചോടിയ പോത്തിന് പിന്നാലെ ഒരു ഗ്രാമം ഓടുന്നതാണ് സിനിമയുടെ കഥാതന്തു.തിരക്കഥ-എസ് ഹരീഷ്,ആർ ജയകുമാർ, ക്യാമറ-ഗിരീഷ് ഗംഗാധരൻ. ചെമ്പൻ വിനോദ് ജോസ്, ആന്റണി വർഗീസ്, സാബുമോൻ, ജാഫർ ഇടുക്കി, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവർ അഭിനയിച്ച സിനിമയുടെ സംഗീത സംവിധാനം പ്രശാന്ത് പിള്ളയാണ്.

വികൃതി

മെട്രോ ഉദ്ഘാടന വേളയിൽ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യപ്പെട്ട എൽദോ എന്നയാളുടെ അനുഭവം പശ്ചാത്തലമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരിലായിരുന്നു ഭിന്നശേഷിക്കാരനായ എൽദോ സാമൂഹ്യമാധ്യമങ്ങളിൽ വ്യക്തിഹത്യ ചെയ്യപ്പെട്ടത്. അവശതയെ തുടർന്ന് ട്രെയിനിൽ കിടന്നതായിരുന്നു എൽദോ. നവാഗതനായ എംസി ജോസഫ് ആണ് സംവിധാനം. മഴവിൽ മനോരമയുടെ നായിക-നായകൻ റിയാലിറ്റി ഷോ ജേതാവായ വിൻസിയാണ് നായിക. സുരാജിന്റെ നായികയായി സുരഭി ലക്ഷ്മിയും. കട് ടു ക്രിയേറ്റീവിന്റെ ബാനറിൽ എഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവരാണ് നിർമ്മാണം. ആൽബിയാണ് ക്യാമറ. അജീഷ് പി തോമസ് കഥയും തിരക്കഥയും. ജോസഫ് വിജീഷും അനൂപും ചേർന്നാണ് സംഭാഷണം.

അസുരൻ

വെട്രിമാരൻ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന സിനിമ. വടചെന്നൈയ്ക്ക് ശേഷം വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ടിൽ ആണെത്തുന്നത്.

പീരിഡ് ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് സിനിമ. കലൈപുലി എസ് താണുവാണ് നിർമ്മാണം. പ്രകാശ് രാജ്, ബാലാജി ശക്തിവേൽ എന്നിവരും ചിത്രത്തിലുണ്ട്.

പ്രണയമീനുകളുടെ കടൽ

വിനായകൻ, ദിലീഷ് പോത്തൻ, ഗബ്രി ജോസ്, ഋതികുമാർ എന്നിവർ അഭിനയിക്കുന്ന ചിത്രം ആമിക്ക് ശേഷം കമൽ സംവിധാനം ചെയ്തിരിക്കുന്നു. ലക്ഷദ്വീപും സ്രാവ് വേട്ടയും പശ്ചാത്തലമാക്കിയാണ് സിനിമ. ജോൺ പോളും കമലും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ആദ്യരാത്രി

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയും ഇന്ന്് റിലീസ് ചെയ്തു. ബിജുമേനോൻ, അജു വർഗീസ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഋതിക് റോഷൻ-ടൈഗർ ഷറോഫ് ചിത്രം ‘വാർ’, ടോഡ് ഫിലിപ്സ്-ജാക്ക് നിക്കൾസൺ കൂട്ടുകെട്ടിലെത്തിയ ‘ജോക്കർ’ എന്നീ സിനിമകൾ ഒക്ടോബർ 2ന് റിലീസ് ചെയ്തിരുന്നു. ‘ജോക്കർ’ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top