Advertisement

‘ഒസ്യത്ത് വ്യാജം’; കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി റോയിയുടെ സഹോദരി

October 6, 2019
0 minutes Read

കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയിയുടെ സഹോദരി റെഞ്ചിയുടെ നിർണായക വെളിപ്പെടുത്തൽ. ഒസ്യത്ത് വ്യാജമാണെന്നും തിരുത്തൽ നടന്നതായും റെഞ്ചി പറഞ്ഞു. ഒസ്യത്തിലെ സാക്ഷികളെ കണ്ടപ്പോൾ ഞെട്ടി. വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ പഞ്ചായത്ത് അധികൃതർ സഹായിച്ചെന്ന് സംശയിക്കുന്നതായും റെഞ്ചി ട്വന്റിഫോറിന്റെ പ്രത്യേക ബുള്ളറ്റിനിൽ പറഞ്ഞു.

2008ൽ എഴുതിയ ഒസ്യത്ത് കാണിച്ചു തന്നത് റോയി തോമസാണ്. അതിൽ മുപ്പത്തിമൂന്നേ മുക്കാൽ സെന്റ് സ്ഥലവും വീടും സഹോദരനും കുടുംബത്തിനുമായി എഴുതി നൽകിയിരുന്നു. വായിച്ചപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ വ്യാജമാണെന്ന് മനസിലായിരുന്നു. തീയതിയും സ്റ്റാമ്പും സാക്ഷികളും ഉണ്ടായിരുന്നില്ല. ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥനായ പിതാവ് ഇങ്ങനെ ഒരു ഒസ്യത്തെഴുതുമെന്ന് കരുതുന്നില്ല. റോജോയോട് അപ്പോൾ തന്നെ അത് എടുത്തുവയ്ക്കാൻ പറഞ്ഞു. 50 സെന്റ് സ്ഥലം കൂടി ബാക്കി ഉണ്ടായിരുന്നു. പക്ഷേ അത് ഒസ്യത്തിൽ ഉണ്ടായിരുന്നില്ലെന്നും റെഞ്ചി വ്യക്തമാക്കി.

അച്ഛനും സഹോദരനും മരിക്കുമ്പോൾ താൻ ശ്രീലങ്കയിലായിരുന്നു. അമ്മ മരിക്കുമ്പോൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ആ സമയത്തെല്ലാം ജോളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. റോയി മരിച്ച ശേഷം താനും സഹോദരൻ റോജോയും സ്വത്ത് കൈക്കലാക്കാൻ വേണ്ടി കേസ് നൽകിയതായി ആരോപണം ഉയർന്നിരുന്നു. മാതാപിതാക്കളുടെ സ്വത്ത് മക്കൾക്കുള്ളത് തന്നെയാണെന്നാണ് അവരോട് പറയാനുള്ളതെന്നും റെഞ്ചി പറയുന്നു.

ജോളി എൻഐടി അധ്യാപികയാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. റോയ് മരിച്ച സമയത്ത് എൻഐടിയിൽ നിന്ന് ആരും കാണാൻ വന്നിരുന്നില്ല. അവിടെ നിന്ന് പിരിച്ച് വിട്ടു എന്നായിരുന്നു ജോളി ആ സമയത്ത് പറഞ്ഞത്. അത് വിശ്വാസ്യകരമായിരുന്നു. ജോളിയുടെ ജോലി തിരിച്ചു കിട്ടാൻ വല്ല സാധ്യതയുമുണ്ടോ എന്ന് അന്വേഷിക്കാൻ റോജോ എൻഐടിയിൽ പോയ സമയത്താണ് ജോലി വിവരം വ്യാജമാണെന്നറിഞ്ഞത്. താൻ ആ സമയത്ത് താൻ നാട്ടിൽ ഇല്ലായിരുന്നു. മരിക്കുന്നതിന് മുമ്പ് റോയി മദ്യത്തിന് അടിമയായിരുന്നു. താൻ അറിയുന്ന സഹോദരനല്ലായിരുന്നു മരണസമയത്ത് റോയിയെന്നും റെഞ്ചി കൂട്ടിച്ചേർത്തു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top