Advertisement

എക്‌സൈസ് കസ്റ്റഡി മരണം; കുറ്റാരോപിതരായ ഉദ്യോഗസ്ഥർ ഒളിവിൽ തുടരുന്നു

October 7, 2019
0 minutes Read

പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണക്കേസിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർ ഒളിവിൽ തുടരുന്നു. ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ലാത്ത കേസിൽ എക്‌സൈസ് ഡ്രൈവർ മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

കുറ്റാരോപിതനായ സ്‌പെഷ്യൽ സ്‌ക്വാഡ് ഡ്രൈവർ ശ്രീജിത്ത് ഇന്നലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. സംഭവത്തിൽ ശ്രീജിത്തിന് നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.

എന്നാൽ, വാഹനത്തിൽ വച്ച് രഞ്ജിത്തിനെ മർദിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായാണ് സൂചന. ഒരു ദിവസത്തെ സമയ പരിധി നൽകികൊണ്ട് കേസിൽ കുറ്റാരോപിതരായ എട്ട് ഉദ്യോഗസ്ഥരോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ശ്രീജിത്ത് അല്ലാതെ മറ്റെല്ലാവരും ഒളിവിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് എസിപി ബിജുഭാസ്‌കറിന്റെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top