Advertisement

ഹരിയാന- മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ഇരുസംസ്ഥാനങ്ങളിലും വിഭാഗീയത തുടരുന്നതിനാൽ പ്രചരണം നടത്താനില്ലെന്ന് രാഹുൽ ഗാന്ധി നിലപാടെടുത്തതായി സൂചന

October 7, 2019
0 minutes Read

ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേത്യത്വത്തെ വെട്ടിലാക്കി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇരുസംസ്ഥാനങ്ങളിലും വിഭാഗീയത തുടരുന്നതിനാൽ പ്രചരണം നടത്താനില്ലെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ നിലപാട് സ്വീകരിച്ചതായാണ് സൂചന. മുൻ നിശ്ചയിച്ച തെരഞ്ഞെടുപ്പ് റാലികൾ നിലനിൽക്കെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ബാങ്കോക്കിലേക്ക് വിമാനം കയറി.

നിയമസഭ തെരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പെയിനറായി പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് പോയി. വയനാട്ടിൽ നിന്നും മടങ്ങിയ ശേഷമായിരുന്നു ബാങ്കോക്കിലേക്ക് പോകാനുള്ള രാഹുലിന്റെ തീരുമാനം. അമ്മ സോണിയ ഗാന്ധിയുടെയും സഹോദരി പ്രിയങ്കാ ഗാന്ധിയുടെയും അഭ്യർത്ഥന നിരസിച്ചാണ് രാഹുൽ ഇന്ത്യ വിട്ടത്. രാഹുൽ എതിർ ചേരിയിൽ നിർത്തിയിരുന്നവരുടെ തീരുമാനങ്ങൾ അനുസരിച്ച് സോണിയാ ഗാന്ധി സീറ്റ് വിഭജനം അടക്കി എന്ന പരാതി രാഹുൽ ഗാന്ധിക്ക് ഉണ്ടെന്നാണ് പഴയ രാഹുൽ ബ്രിഗേഡ് നൽകുന്ന സൂചന. മഹാരാഷ്ട്രയിലെ സഞ്ജയ് നിരുപം അടക്കമുള്ളവരെ പരിഗണിക്കാതെ കൈകൊണ്ട തീരുമാനങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ എതിർപ്പ്.

രാഹുൽഗാന്ധിയുടെ വിശ്വസ്തനും ഹരിയാന കോൺഗ്രസ് മുൻ അധ്യക്ഷനുമായ അശോക് തൻവാർ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ തന്റെ യാത്ര തീരുമാനം സോണിയയെ അറിയിച്ചത്. ശനിയാഴ്ച സ്വകാര്യ ആവശ്യത്തിനായി രാഹുൽ വിദേശത്ത് പോയെന്ന് മനു അഭിഷേക് സ്വിംഗ്വി 24 നോട് സമ്മതിച്ചു. വ്യക്തിപരമായ കാര്യങ്ങൾ പൊതുജീവിതവുമായി കൂട്ടിക്കുഴക്കരുതെന്നും രാഹുൽ റാലികളിൽ എത്തും എന്ന് പ്രതിക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top