താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടൽ: കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലം കെഎസ്ആർടിസിയിൽ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമാകുന്നു. അവധി ദിനമായതിനാൽ താത്കാലിക ഡ്രൈവർമാരെ നിയമിക്കാതെയാണ് ഇന്നും സർവീസ് നടത്തിയത്.
താത്കാലിക ഡ്രൈവർമാരെ പിരിച്ച് വിട്ടത് മൂലം 1592 സർവീസുകളാണ് ഇന്നലെ റദ്ദ് ചെയ്തത്. പ്രതിസന്ധി രൂക്ഷമായതിനാൽ ദീർഘദൂര സർവീസുകൾക്ക് ഇന്ന് താത്കാലിക ഡ്രൈവർമാരുടെ സേവനം തേടിയേക്കും.
Read Also: കെഎസ്ആർടിസി വരുമാനത്തിൽ ഇടിവ്; പ്രതിസന്ധിയിൽ സർക്കാരും പ്രതി
താത്കാലിക ഡ്രൈവർമാരെ പിരിച്ചു വിട്ടത് മൂലം ഉടലെടുത്ത പ്രതിസന്ധി, ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ച് മറികടക്കാനാണ് തീരുമാനിച്ചിരുന്നത്.
സുപ്രിം കോടതിയുടെ അനുമതി ചൂണ്ടിക്കാട്ടി അവധിയിലുള്ള സ്ഥിരജീവനക്കാർക്ക് പകരം ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ചു. എന്നിട്ട് സർവീസ് ആരംഭിച്ചുവെങ്കിലും അവധി ദിനങ്ങളായ ഞായർ, തിങ്കൾ ദിവസങ്ങളിൽ കെഎസ്ആർടിസി ഇവരുടെ സേവനം തേടിയിട്ടില്ല.
ഞായറാഴ്ച 5312 സർവീസുകളിൽ ആകെ പ്രവർത്തിച്ചത് 3617 സർവീസുകൾ മാത്രമാണ്. എന്നാൽ 22 ലക്ഷം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചു. അന്നത്തെ വരുമാനം 6,08,57,504 രൂപ ആയിരുന്നു. 1695 സർവീസുകൾ റദ്ദ് ചെയ്തിടത്താണ് ശ്രദ്ധേയമായ ഈ വരുമാനനേട്ടമുള്ളത്.
ഇന്നലെ തിരുവനന്തപുരം സോണിൽ 853 സർവീസുകൾ റദ്ദാക്കിയപ്പോൾ എറണാകുളം സോണിൽ 524 സർവീസുകൾ റദ്ദാക്കി. കോഴിക്കോട് സോണിൽ 1218ൽ 1003 സർവീസുകളാണ് നടന്നത്.
ബുധനാഴ്ച മുതൽ ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർമാരെ അയക്കും. എന്നാൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം സെൻട്രൽ,എറണാകുളം, കോഴിക്കോട് യൂണിറ്റുകളിൽ ഇന്ന് ഉച്ച മുതൽ ദീർഘദൂര സർവീസുകളിൽ താത്കാലിക ഡ്രൈവർമാരെ അയക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here