ബാഡ്മിന്റൺ ചാമ്പ്യൻ പി.വി. സിന്ധു ഇന്ന് തിരുവനന്തപുരത്ത് എത്തും

സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റ് വാങ്ങാൻ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി.സിന്ധു ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ചേരും. കേരള ഒളിംപിക് അസോസിയേഷൻ ഭാരവാഹികളും കായിക താരങ്ങളും ചേർന്ന് സ്വീകരിക്കും. സംസ്ഥാന സർക്കാരിന്റെ അതിഥിയായി എത്തുന്ന പിവി സിന്ധു നാളെ രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും.
നാളെ വൈകുന്നേരം 3.30ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഉച്ചക്ക് രണ്ടിന് സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് നടത്തുന്ന റോഡ് ഷോയിലും പി.വി. സിന്ധു പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഇപി ജയരാജൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here