ഇടത് പ്രവേശന വാർത്ത മാധ്യമസൃഷ്ടി; ബിഡിജെഎസ് എൻഡിഎയിൽ തുടരുമെന്ന് തുഷാർ വെള്ളാപ്പള്ളി

ബിഡിജെഎസ് എൻഡിഎയിൽ തന്നെ തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസിന്റെ ഇടത് പ്രവേശന വാർത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം ബിഡിജെഎസ് എൻഡിഎ വിട്ടാൽ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എൻഡിഎയുടെ ഭാഗമായപ്പോൾ ബിജെപി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിഡിജെഎസ് പ്രധാനമായും മത്സരത്തിൽ നിന്ന് വിട്ടുനിന്നത്. പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുമറിച്ചു എന്ന ആരോപണം കൂടി ശക്തമായതോടെ ബിജെപി-ബിഡിജെഎസ് ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിഡിജെഎസ് എൻഡിഎ വിടുന്നുവെന്ന വാർത്ത പുറത്തുവന്നത്. എന്നാൽ ഈ വാർത്ത ശരിയല്ലെന്ന് കോന്നിയിൽ എൻഡിഎ പ്രചാരണത്തിന് എത്തിയ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
പാലായിൽ വോട്ടുമറിക്കൽ ഉണ്ടായിട്ടില്ലെന്നും വേണമെങ്കിൽ ഇതിന്റെ കണക്കുകൾ പരിശോധിക്കാമെന്നും തുഷാർ പ്രതികരിച്ചു. ബിഡിജെഎസ്, എൻഡിഎ വിട്ടാൽ സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here