Advertisement

ഇനി പറന്ന് മലചവിട്ടാം; ശബരി ഹെലികോപ്റ്റർ സർവീസ് അടുത്ത മാസം മുതൽ

October 9, 2019
1 minute Read

ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് ഈ മണ്ഡലകാലം മുതൽ പ്രവർത്തനം ആരംഭിക്കും. ശബരി സർവീസ് എന്ന കമ്പനിയാണ് തീർത്ഥാടകർക്കായി ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നവരെ ശബരിമലയിൽ എത്തിക്കുന്നതാണ് ഈ സർവീസ്.

കാലടിയിൽ നിന്ന് നിലയ്ക്കലേക്കും തിരിച്ചുമാണ് സർവീസുകൾ. ഇതോടെ 35 മിനിട്ടു കൊണ്ട് കാലടി-നിലക്കൽ യാത്ര പൂർത്തിയാക്കാനാവും. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് സഹായമെന്ന നിലയിലാണ് സർവീസ്. നവംബർ 17 മുതലാണ് സർവീസ് ആരംഭിക്കുക.

നെടുമ്പാശേരിയിൽനിന്ന് 10 കിലോമീറ്റർ ദൂരത്തിലാണ് ഹെലിപ്പാഡ് സ്ഥാപിച്ചിരിക്കുന്നത്. ശബരിമല നെയ്യഭിഷേകം ഉൾപ്പടെ ദർശനത്തിനു വേണ്ട മറ്റു സഹായങ്ങളും കമ്പനി ചെയ്തു നൽകും. ഒരാൾക്ക് 29,500 രൂപയാണ് ടിക്കറ്റ് (അപ് ആൻഡ് ഡൗൺ) നിരക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top