Advertisement

റഫാലിന് ശാസ്ത്ര പൂജ ചെയ്യുന്ന രാജ്നാഥ് സിംഗ്: വീഡിയോ കാണാം

October 9, 2019
2 minutes Read

ഇന്നലെയാണ് ആദ്യ റഫാൽ യുദ്ധവിമാനം ഫ്രാൻസ് ഇന്ത്യക്ക് കൈമാറിയത്. കരാർ പ്രകാരമുള്ള 36 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേതായിരുന്നു ഇത്. യുദ്ധവിമാനം ഏറ്റുവാങ്ങിയ ശേഷം ശാസ്ത്ര പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിൻ്റെ വീഡിയോ ഇപ്പോൾ പുറത്തായിരിക്കുകയാണ്.

വിമാനത്തിൻ്റെ പുറത്ത് ഓം എന്നെഴുതുന്നതാണ് വീഡിയോയിലുള്ളത്. ദേശീയ മാധ്യമങ്ങളും വിശദമായ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പൂജയ്ക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫ്രാന്‍സിലെ മെറിഗ്നാക്കിലുള്ള ദസോള്‍ട്ട് ഏവിയേഷനിലെത്തിയാണ് റഫാൽ ഏറ്റുവാങ്ങിയത്.

റഫാല്‍ വിമാനം ഇന്ത്യയുടെ വ്യോമാധിപത്യം വര്‍ധിപ്പിക്കുമെന്ന് ചടങ്ങിൽ വെച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് ഈ സന്ദര്‍ശനം കാരണമാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ സന്ദര്‍ശിച്ചശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.

2016 സെപ്റ്റംബറിലാണ് 36 റഫാല്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഫ്രാന്‍സുമായി ഇന്ത്യ ഒപ്പിട്ടത്. 59,000 കോടി രൂപയുടേതാണ് പദ്ധതി. റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് 2020 മേയ് ഓടുകൂടി ഇന്ത്യയിലെത്തും. 2022 സെപ്റ്റംബറോടെ 36 യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാകുന്ന പോര്‍വിമാനമാണ് റഫാല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top