Advertisement

ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ വീണ്ടുമെത്തുന്നു; നായകൻ ഷെയ്ൻ നിഗം

October 11, 2019
1 minute Read

ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം വരുന്നു. ഷെയ്ൻ നിഗമാണ് നായകൻ. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പ്രഖ്യാപിച്ചിട്ടില്ല. ആഷിക് ഉസ്മാൻ ആണ് നിർമ്മാണം. ചിത്രത്തിലെ നായികയ്ക്കുവേണ്ടി അണിയറക്കാർ കാസ്റ്റിംഗ് കോൾ നടത്തിയിട്ടുണ്ട്. 20 നും 25 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് തേടുന്നത്.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും തീയേറ്ററുകളിൽ പ്രേക്ഷകശ്രദ്ധ നേടിയവയാണ്. 2016ൽ പുറത്തെത്തിയ ‘അനുരാഗ കരിക്കിൻവെള്ള’ത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാവുന്നത്. ചിത്രം ബോക്‌സ് ഓഫീസിൽ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഉണ്ട ഒരുക്കിയത്. ചിത്രം ഒരേസമയം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top