നിർത്തിവച്ചിരുന്ന കോട്ടയം- ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചു

ഒന്നര വർഷമായി നിർത്തി വച്ചിരുന്ന കോട്ടയം – ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചു. ദിവസേന പന്ത്രണ്ട് സർവ്വീസുകളാണ് കോട്ടയം കോടിമതയിൽ നിന്ന് ആലപ്പുഴയ്ക്കുള്ളത്.
കോട്ടയത്തുനിന്ന് ബസ് മാർഗ്ഗം ആലപ്പുഴയെത്താൻ അൻപത് രൂപയിലധികമാണ് ടിക്കറ്റ് ചാർജ്. എന്നാൽ പതിനെട്ട് രൂപ നൽകിയാൽ ഇതേ ദൂരം കായൽ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം. കോടിമത ജെട്ടിയിൽ നിന്ന് രണ്ടര മണിക്കൂർ മതി ആലപ്പുഴയിലെത്താൻ. ബോട്ട് സർവീസ് പുനരാരംഭിച്ചതിൽ യാത്രക്കാർക്കുള്ള ആശ്വാസം ചെറുതല്ല.
പാലം പണിക്കായി നിർത്തി വച്ചിരുന്ന ബോട്ട് സർവീസാണ് ഒന്നര വർഷത്തിനു ശേഷം പുനരാരംഭിച്ചത്. കോട്ടയത്തു നിന്ന് രണ്ടും ആലപ്പുഴയിൽ നിന്ന് ഒരു ബോട്ടുമാണ് നിലവിൽ സർവീസ് നടത്തുന്നത്. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ഉണ്ടായതോടെ കൂടുതൽ ബോട്ടുകൾ എത്തിക്കാനുള്ള നീക്കത്തിലാണ് ജലഗതാഗത വകുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here