മാത്യുവുമായി മദ്യപിച്ചിരുന്നുവെന്നത് അവാസ്തവം: ജോളിയെ തള്ളി കുടുംബ സുഹൃത്ത് ബിജു ജോർജ്

കൂടത്തായിയിലെ മാത്യു മഞ്ചാടിയിലിന്റെ മരണവുമായി ബന്ധപ്പെട്ട് ജോളി നൽകിയ മൊഴികളെ തളളി ജോളിയുടെ കുടുംബ സുഹൃത്തും ഇടവക അംഗവുമായ ബിജു ജോർജ്. മാത്യുവും ജോളിയും ഒരുമിച്ച് മദ്യപിച്ചിരുവെന്നത് അവാസ്തവമാണ്. കല്ലറ തുറന്ന ദിവസം ജോളി ആശങ്കയോടെ തന്റെ ഭാര്യയെ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു. തെറ്റ് ചെയ്‌തോ എന്ന ചോദ്യത്തിന് ജോളി മറുപടി നൽകിയില്ലെന്നും അറസ്റ്റിലാകുന്നതിന് തലേദിവസം ജോളി വലിയ ആശങ്കയിലായിരുന്നെന്നും ബിജു പറഞ്ഞു. ക്രൈംബ്രാഞ്ച് രണ്ട് മാസം മുൻപ് ബിജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.
മാത്യു മഞ്ചാടിയിൽ ശരീരത്തിൽ സയനൈഡ് കലർന്നതിനെ തുടർന്ന് അബോധാവസ്ഥയിലായപ്പോൾ ജോളി ആദ്യം വിളിച്ചത് കുടുംബ സുഹൃത്തും ഇടവക അംഗവുമായ ബിജുവിനേയും സെബാനെയുമാണ്. തുടർന്ന് ഇവരാണ് മാത്യുവിനെ ആശുപത്രിയിലെത്തിച്ചത്. ജോളി ഇപ്പോൾ നൽകിയ മൊഴി അനുസരിച്ച് മദ്യപിച്ചിരുന്നതിന്റെ യാതൊരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ലെന്ന് ബിജു ഓർത്തെടുക്കുന്നു
അറസ്റ്റിലാകുന്നതിന് തൊട്ടു തലേദിവസം ജോളി ആശങ്കയിലായിരുന്നെന്നും കൂട്ടക്കൊലപാതകത്തിലെ ജോളിയുടെ പങ്ക് വിശ്വസിക്കാനാകുന്നില്ലെന്നും ബിജു പറഞ്ഞു. അതേസമയം കല്ലറ തുറക്കുന്ന കാര്യത്തിൽ ജോളി തന്നെ സ്വധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പള്ളി വികാരി ഫാദർ ജോസഫ് ഇടപ്പാടി വ്യക്തമാക്കി. നിയമപരമായി മാത്രമേ താൻ പ്രവർത്തിച്ച
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here