കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഉയർത്തിക്കാട്ടി മഹാരാഷ്ട്രയിൽ പ്രധാനമന്ത്രിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണം

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഉയർത്തിക്കാട്ടി മഹാരാഷ്ട്രയിൽ പ്രധാനമന്ത്രിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ റാലി. ലഡാക്കും കശ്മീരും കേവലം രാജ്യത്തെ തുണ്ട് ഭൂമി മാത്രമല്ലന്നും ഇന്ത്യയുടെ കീരീടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം, കശ്മീർ വിഷയത്തിൽ കോൺഗ്രസിന്റേയും എൻസിപിയുടേയും നിലപാട് എന്താണെന്ന് ജനങ്ങൾ തെരെഞ്ഞെടുപ്പ് റാലികളിൽ ചോദിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിലപാടെടുത്തത്. മഹാരാഷ്ട്രയിലെ ജലഗോണിൽ നടന്ന തെരെഞ്ഞെടുപ്പ് റാലിയിൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ മേന്മ വിശദീകരിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ആരംഭിച്ചത്. പ്രതിപക്ഷത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ സ്വരമാണ് പ്രതിപക്ഷത്തിന്റെതെന്ന് വിമർശിച്ചു.
ജമ്മു കശ്മീർ നാല് മാസത്തിനുള്ളിൽ സാധാരണ നിലയിലെത്തുമെന്നും കോൺഗ്രസ് എൻസിപി സഖ്യത്തിന് മഹാരാഷ്ട്രയുടെ സ്വപ്നങ്ങൾ യാഥാർത്ഥമാക്കാൻ കെൽപ്പില്ല ന്നും മോദി പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരത് പവാറിനെയും പ്രധാനമന്ത്രി വിമർശിച്ചു. മഹാരാഷ്ട്രയിൽ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീർ വിഷയത്തിൽ കോൺഗ്രസിന്റേയും എൻസിപിയുടേയും നിലപാട് എന്താണെന്ന് ജനങ്ങൾ തെരെഞ്ഞെടുപ്പ് റാലികളിൽ ചോദിക്കണമെന്ന് പറഞ്ഞു. കശ്മീറിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഉയർത്തിക്കാട്ടിയും വിഷയത്തിലെ പ്രതിപക്ഷത്തിന്റെ നിലപാട് വിമർശിച്ചു പരമാവധി വോട്ട് ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here