അഭയ കേസ്; രണ്ടാംഘട്ട സാക്ഷിവിസ്താരം ഇന്ന്

സിസ്റ്റര്‍ അഭയ കേസില്‍ രണ്ടാംഘട്ട സാക്ഷിവിസ്താരം ഇന്ന് തുടരും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരം. രാജു നമ്പൂതിരി, ക്രൈംബ്രാഞ്ച് മുന്‍ ഹെഡ്കോണ്‍സ്റ്റബിള്‍ ശങ്കരന് എന്നീ സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. 26 വരെയാണ് രണ്ടാംഘട്ട വിസ്താരം.
ആദ്യഘട്ട വിസ്താരത്തില്‍ ആറുപേര്‍ കൂറുമാറിയിരുന്നു. എട്ടുപേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2008 നവംബറില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here