എല്ലാ വർഷവും ടി-20 ലോകകപ്പെന്ന് ഐസിസി; ഐപിഎല്ലിനു വരുമാനം കുറയുമെന്ന് ബിസിസിഐ: തർക്കം

ബിസിസിഐയും ഐസിസിയും തമ്മിൽ അഭിപ്രായ വ്യത്യാസം. എല്ലാ വർഷവും ടി-20 ലോകകപ്പ് നടത്താനുള്ള ഐസിസിയുടെ നീക്കമാണ് ബിസിസിഐ എതിർക്കുന്നത്. എല്ലാ വർഷവും ടി-20 ലോകകപ്പ് നടത്തുന്നത് ഐപിഎല്ലിനു കനത്ത തിരിച്ചടിയാകുമെന്നാണ് ബിസിസിഐയുടെ അവകാശവാദം.
ടി-20 ലോകകപ്പ് എല്ലാ വർഷവും 50 ഓവർ ലോകകപ്പ് മൂന്നു വർഷത്തിലൊരിക്കലും നടത്താനാണ് കഴിഞ്ഞ ദിവസം നടന്ന ബോർഡ് മീറ്റിംഗിൽ ഐസിസി തീരുമാനിച്ചത്. മൂന്നു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്നതിൽ ബിസിസിഐക്ക് എതിർപ്പില്ലെങ്കിലും വർഷാവർഷം ടി-20 ലോകകപ്പ് നടത്തുന്നത് തങ്ങളുടെ വരുമാനം ഗണ്യമായി കുറക്കുമെന്ന് ബിസിസിഐ പറയുന്നു.
മാത്രമല്ല, എല്ലാ വർഷവും ലോകകപ്പ് നടക്കുകയാണെങ്കിൽ രാജ്യങ്ങൾ തങ്ങളുടെ കളിക്കാരെ ലോകകപ്പിലേക്ക് മാറ്റി വെക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മികച്ച താരങ്ങളെ ഐപിഎല്ലിനു ലഭിക്കില്ല. ഇതും ബിസിസിഐ ചൂണ്ടിക്കാണിക്കുന്ന പ്രശ്നമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here