ആനക്കൊമ്പ് കേസ്; മോഹൻലാലിന് ഹൈക്കോടതി നോട്ടിസ്; പ്രതിച്ഛായ നശിപ്പിച്ചതിന് വനംവകുപ്പിനെതിരെ താരവും ഹൈക്കോടതിയിൽ

ആനക്കൊമ്പ് കൈവശംവച്ച കേസിൽ മോഹൻലാലിനെതിരെ ഹൈക്കോടതി നോട്ടിസ്. കേസിൽ വനംവകുപ്പ് മോഹൻലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതേസമയം, പ്രതിച്ഛായ നശിപ്പിച്ചതിന് വനംവകുപ്പിനെതിരെ താരവും ഹൈക്കോടതിയെ സമീപിച്ചു.
ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് തനിക്ക് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തിൽ വനം വകുപ്പ് തനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Read Also : ആനക്കൊമ്പ് കേസ്; മോഹൻലാലിനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു
കഴിഞ്ഞ മാസമാണ് മോഹൻലാലിനെ ഒന്നാംപ്രതിയാക്കിക്കൊണ്ട് കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യവനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി പൗലോസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
2012ൽ മോഹൻലാലിന്റെ എറണാകുളം തേവരയിലെ വീട്ടിൽ നിന്നാണ് ആദായ നികുതി വകുപ്പ് ആനക്കൊമ്പുകൾ കണ്ടെത്തുന്നത്. തുടർന്ന് കേസ് രജസിറ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here