ജോളിയുടെ റേഷൻ കാർഡ് കടയിൽ നിന്ന് കണ്ടെത്തിയത് അപ്രതീക്ഷിതമായി : ഇമ്പിച്ചി മൊയിയുടെ മകൻ ട്വന്റിഫോറിനോട്

കൂടത്തായി കൊലപാതക കേസ് പ്രതി ജോളിയുടെ റേഷൻ കാർഡ് തങ്ങളുടെ കടയിൽ നിന്നും കണ്ടെത്തിയത് അപ്രതീക്ഷിതമായാണെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയിയുടെ മകൻ ട്വന്റിഫോറിനോട്. റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ലെന്നും റേഷൻകാർഡ് റൊമോ കൊണ്ടുവന്നതെന്നും ഇമ്പിച്ചി മൊയിയുടെ മകൻ പറഞ്ഞു.
സൗഹൃദത്തിനപ്പുറം ജോളിയുമായി ബന്ധമില്ലെന്നും ചിലർ മനപ്പൂർവം കുടുക്കാൻ ശ്രമിക്കുന്നുവെന്നും പലരും തങ്ങൾക്കതിരെ കുപ്രചരണങ്ങൾ അഴിച്ചുവിടുകയാണെന്നും ഇമ്പിച്ചിമൊയിയുടെ മകൻ പറയുന്നു.
Read Also : ഷാജുവിന്റെ പിതാവ് സഖറിയാസിനെതിരെ ജോളിയുടെ മൊഴി
അതേസമയം, റോയ് തോമസിന്റെ സഹോദരൻ റോജോ മൊഴി നൽകാനായി റൂറൽ എസ്പി ഒഫീസിലെത്തി. വടകരയിലെ എസ്പി ഓഫീസിലാണ് എത്തിയിരിക്കുന്നത്. സഹോദരി റെഞ്ചിയും ജോളിയുടെ മക്കളും ഒപ്പമുണ്ട്. ജോളിയെയും എസ്പി ഓഫീസിൽ എത്തിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here