കേരളത്തിലും ബംഗ്ലാദേശി ഭീകരരെന്ന് എന്‍ഐഎ

കേരളത്തിലടക്കം ആറ് സംസ്ഥാനങ്ങളില്‍ ഭീകര സംഘടനയായ ജമാത്ത്് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്ന് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ റിപ്പോര്‍ട്ട്. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികളെന്ന പേരില്‍ ഭീകരര്‍ എത്തിയിട്ടുണ്ട്. രാജ്യത്താകമാനം ഇത്തരത്തില്‍ 125 ലധികം ഭീകരര്‍ കടന്നുകയറിയതായി ദേശീയ അന്വേഷണ ഏജന്‍സി മേധാവി യോഗേഷ് ചന്ദ് മോദി അറിയിച്ചു.
ഭീകര വിരുദ്ധ സേനകളുടെ മേധാവികളുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കൃഷ്ണഗിരിയില്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചതായും എന്‍ഐഎ അന്വേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ പേര് വിവരങ്ങളുടെ പട്ടിക സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. കേരളത്തിലെ ചില പ്രദേശങ്ങള്‍, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ക്യാമ്പുകളും യോഗങ്ങളും ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
2014 നും 2018 നും ഇടയ്ക്ക് ജെഎംബി ഭീകരര്‍ ബംഗളൂരുവില്‍ മാത്രം ഇരുപത്തിരണ്ടിലധികം ഒളിയിടങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
മ്യാന്‍മറില്‍ രോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ക്കു പകരം ചോദിക്കുന്നതിനായി ഇന്ത്യയിലേതടക്കം ബുദ്ധവിഹാരങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയാണ് ബംഗ്ലാദേശി ഭീകരരുടെ ലക്ഷ്യം.
2007 ല്‍ പ്രവര്‍ത്തനമാരംഭിച്ച ജെഎംബി ഭീകരര്‍ ആദ്യം ആസാമിലും പഞ്ചിമബംഗാളിലുമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. പഞ്ചാബില്‍ നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് ക്രമസമാധാനം തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി.
ഐഎസ് ബന്ധമുള്ള 127 പേരെ ഇതുവരെ രാജ്യത്ത് അറസ്റ്റ് ചെയ്തതായി ഐജി അലോക് മിത്തല്‍ അറിയിച്ചു. ഇതില്‍ 17 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. സംശയമുള്ളവരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. ഭീകരര്‍ ഉയര്‍ത്തുന്ന ഏതു വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യ പ്രാപ്തമാണെന്നും അദ്ദേഹം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here