Advertisement

പാലാരിവട്ടം മേല്‍പാലം അഴിമതി കേസ്; ടി ഒ സൂരജിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

October 15, 2019
0 minutes Read

പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് സമര്‍പ്പിച്ച പുതിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര പരിശോധനയ്ക്കു ശേഷം ബലക്ഷയം ഉണ്ടെന്ന് ബോധ്യപ്പെട്ടാലെ പാലം പൊളിക്കാവൂ എന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവു കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി ടി ഒ സൂരജ് സമര്‍പ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 30 നാണ് ടി ഒ സൂരജ് അടക്കം നാലുപേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 45 ദിവസമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
സൂരജ് ആദ്യം നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായിരുന്ന കിറ്റ്‌കോ മുന്‍ ജനറല്‍ മാനേജര്‍ ബെന്നി പോളിന് കഴിഞ്ഞദിവസം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top