Advertisement

യുപിഐ ഐഡി ഉപയോഗിച്ചുള്ള പണത്തട്ടിപ്പുകൾ അധികരിക്കുന്നു; ഗൂഗിൾ പേയും ഫോൺ പേയുമടക്കമുള്ള ആപ്പുകൾ സുരക്ഷാ ഭീഷണിയിൽ

October 15, 2019
0 minutes Read

കാഷ്ലസ് എക്കണോമി എന്ന ആശയത്തെ മുൻനിർത്തിയാണ് യുപിഐ അധികരിച്ചുള്ള ആപ്പുകൾ രാജ്യത്ത് വ്യാപകമായത്. കേന്ദ്ര സർക്കാരിൻ്റെ സ്വന്തം ഭീം ആപ്പ് ഉൾപ്പെടെ നിരവധി യുപിഐ ആപ്പുകൾ രാജ്യത്ത് അവതരിക്കപ്പെട്ടു. ഗൂഗിൾ പേയും ഫോൺ പേയും പേടിഎമ്മും അടക്കം പല ആപ്പുകളും ആകർഷകമായ സമ്മാനങ്ങളുമായി രംഗത്തെത്തി. ഓൺലൈൻ പേയ്മെൻ്റ് താരതമ്യേന എളുപ്പമുള്ളതായി. ഇതിനു പിന്നാലെയാണ് ഇത്തരം ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളുടെ കഥ പുറത്തു വരുന്നത്.

ദിവസം തോറും ഇത്തരം തട്ടിപ്പുകളുടെ കഥകൾ പുറത്തു വരുന്നുണ്ട്. പലപ്പോഴും യുപിഐ ഉപയോഗിച്ച് നടത്തുന്ന പണക്കൈമാറ്റങ്ങൾ അയക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമാവുമെങ്കിലും മറ്റേയാൾക്ക് ലഭിക്കാറില്ല എന്നതിൽ നിന്നാണ് ഇത്തരം തട്ടിപ്പുകളുടെ തുടക്കം. അധികൃതരുമായി എളുപ്പം ബന്ധപ്പെടാമെന്ന രീതിയിൽ വിഷയം ശ്രദ്ധയിൽ പെടുത്തുന്ന തരത്തിൽ ട്വീറ്റോ പോസ്റ്റോ ഇടുന്നവരെ മാർക്ക് ചെയ്ത് അധികൃതരെന്ന വ്യാജേന യുപിഐ ഐഡി അറിയലാണ് അടുത്ത ഘട്ടം. ഇതോടെ അക്കൗണ്ടിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ടാവും.

യുപിഐ ഐഡി തട്ടിപ്പുകാർ അറിയുന്നത് വളരെ വിദഗ്ധമായാണ്. അവർ നേരിട്ട് ഐഡി ആവശ്യപ്പെടാറില്ല പലപ്പോഴും. പകരം, ഒരു ലിങ്ക് അയക്കുകയോ ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും അടുക്കും ചിട്ടയുമില്ലാതെ എഴുതിയ തരത്തിലുള്ള എസ്എംഎസ് അയക്കുകയോ ചെയ്യും. ഈ എസ്എംഎസിൻ്റെ അടിസ്ഥാനത്തിലാണ് പണം നഷ്ടമാവുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top