Advertisement

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

October 16, 2019
0 minutes Read
school

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. സർക്കാർ, അർദ്ധ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 21 നാണ് വോട്ടെടുപ്പ് നടക്കുന്നത്. 24 ന് വോട്ടെണ്ണൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ലേബർ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം മണ്ഡലങ്ങളിൽ ഒഴിവ് വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫിലെ പി ബി അബ്ദുൾ റസാക്കിന്റെ ജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ അബ്ദുൾ റസാക്ക് മരിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ സുരേന്ദ്രൻ അപേക്ഷ നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top