ശരിദൂര നിലപാട്; എൻഎസ്എസിന് മറുപടിയുമായി ബിജെപി

ശരിദൂര നിലപാടിൽ എൻഎസ്എസിന് മറുപടിയുമായി ബിജെപി. ശബരിമലയാണ് പ്രശ്നമെങ്കിൽ ബിജെപിയോളം ആത്മാർത്ഥത ആരും കാണിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ. ശബരിമലയാണ് ചർച്ചയായാൽ ഭക്തർ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്നും കുമ്മനം ട്വന്റിഫോറിനോട് പറഞ്ഞു.
ശരിദൂര നിലപാടിന് പ്രധാന കാരണം ശബരിമലയാണെന്ന എൻഎസ്എസ് പ്രസ്താവനയോട് ഉറച്ച ഭാഷയിലാണ് ബിജെപിയുടെ മറുപടി. ശബരിമല സമരം നയിച്ചതും, ജയിലിൽ പോയതും ബിജെപി പ്രവർത്തകരാണ്. നിയമനിർമാണം നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച പാർട്ടിയാണ് ബിജെപി. റിവ്യൂ പെറ്റീഷൻ കോടതി പരിഗണിക്കവേ മറ്റെന്താണ് ചെയ്യാനാവുക എന്ന് വ്യക്തമാക്കണം. ശബരിമല ചർച്ചയായാൽ ഭക്തർ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്നും കുമ്മനം ട്വന്റിഫോറിനോട് പറഞ്ഞു.
ബിഡിജെഎസും ബിജെപിയും രണ്ട് വ്യത്യസ്ത പാർട്ടികളാണ്. രണ്ട് കൂട്ടർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാൽ, മുന്നണിക്കുള്ളിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം, തെറ്റിധാരണകൾ ഒഴിവാക്കാൻ എൻഎസ്എസുമായി ആശയവിനിമയം നടത്തുമെന്നും എൻഎസ്എസ് നിലപാടിൽ ആശങ്കയില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here