നെതർലൻഡ്‌സ് രാജാവും രാജ്ഞിയും രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും

നെതർലൻഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. ന്യൂഡൽഹിയിലെയും മുംബൈയിലെയും പര്യടനം പൂർത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന രാജദമ്പതികൾക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം. നെടുമ്പാശേരിയിൽ നിന്നും റോഡ് മാർഗം 2.15ന് മട്ടാഞ്ചേരിയിലെത്തുന്ന രാജാവും സംഘവും ഡച്ച് പാലസ് സന്ദർശിക്കും. വൈകിട്ട് 6.45ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. ഡച്ച് രാജാവിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് 12.30 മുതൽ വിവിഐപി കടന്നു പോകുന്നതുവരെ വരെ നെടുമ്പാശേരി വിമാനത്താവളം മുതൽ കളമശേരി വരെ ദേശീയപാതയിൽ ഒരു നിര വാഹനഗതാഗതം നിരോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here