Advertisement

എൻഎസ്എസ് നിലപാട് കേരളത്തെ ഭ്രാന്താലയമാക്കും : വെള്ളാപ്പള്ളി നടേശൻ

October 17, 2019
0 minutes Read

എൻഎസ്എസിനെതിരെ ആഞ്ഞടിച്ച് വെള്ളാപള്ളി നടേശൻ. സമുദായ സംഘടനകൾ നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ല. ഒരു സമുദായം ഇടപെട്ടാൽ മറ്റ് സമുദായങ്ങൾക്കും ഇടപെടേണ്ടി വരും. എൻഎസ്എസ് നിലപാട് കേരളത്തെ ഭ്രാന്താലയമാക്കുമെന്നും വെള്ളാപ്പള്ളി 24 നോട്. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസ് നിലപാട് അവർക്ക് തിരിച്ചടിയാകും. സ്വാഭാവികമായും എസ്എൻഡിപി അടക്കമുള്ള മറ്റ് സമുദായങ്ങളുടെ ധ്രുവീകരണം എൽഡിഎഫിന് ഗുണം ചെയ്യുമെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യ പിന്തുണ നൽകി വോട്ട് തേടിയ എൻഎസ്എസ് നിലപാട് രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കെയാണ് എൻഎസ്എസിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നത്. ജാതി പറഞ്ഞ് വോട്ട് തേടുന്ന എൻഎസ്എസ് നിലപാട് കേരളത്തെ ഭ്രാന്താലയമാക്കുമെന്നും, സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്നും വെള്ളാപ്പള്ളി 24 നോട് പറഞ്ഞു.

എന്നാൽ എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫിന് ഗുണം ചെയ്യില്ല. സ്വാഭാവികമായും യുഡിഎഫിനെതിരെ മറ്റ് സമുദായ സംഘടനകളുടെ ഏകീകരണമുണ്ടാകുമെന്നും, അതിനാൽ എസ്എൻഡിപി അടക്കമുള്ള സംഘടനകളുടെ നിലപാടിന് എൽഡിഎഫിന് അനുകൂലമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വട്ടിയൂർക്കാവിലടക്കം ബിജെപിയുടെ പ്രകടനം മുൻതവണത്തേതിലും താഴെയാകും. അരൂരിൽ ഒരു ത്രികോണ മൽസരത്തിന്റെ സാധ്യത പോലുമില്ലെന്നും വെള്ളാപള്ളി തുറന്നടിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top