നെതർലാൻഡ് രാജാവും രാജ്ഞിയും ആലപ്പുഴയിൽ

നെതർലാൻഡ് രാജാവ് വില്ല്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും ആലപ്പുഴയിലെത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരേയും സ്വീകരിച്ചശേഷം പ്രത്യേകം സജ്ജമാക്കിയ ബോട്ടിൽ കായൽ സവാരി നടത്തി.
കുട്ടനാടൻ മേഖലകളിൽ സവാരി നടത്തുന്നതിനിടെ മുല്ലക്കൽ വില്ലേജിലെ പാടശേഖരത്ത് ഇരുവരും ഇറങ്ങി പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയും ചെയ്തു. അതേസമയം, നെതർലാന്റ് രാജാവിന്റേയും രാജ്ഞിയുടേയും സന്ദർശനം പ്രമാണിച്ച് ഇന്ന് ആലപ്പുഴയിൽ റോഡ് ഗതാഗതത്തിനും, ബോട്ട് സർവീസിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയാണ് നെതർലാൻഡ് രാജാവും രാജ്ഞിയും രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തിയത്. ന്യൂഡൽഹിയിലെയും മുംബൈയിലെയും പര്യടനം പൂർത്തിയാക്കിയ രാജ ദമ്പതികൾക്ക് കേരള തനിമയാർന്ന സ്വീകരണമാണ് സംസ്ഥാന സർക്കാർ ഒരുക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here