മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ബിജെപി നേതാവ് പങ്കജ മുണ്ടെ തളർന്നുവീണു

മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ പങ്കജ മുണ്ടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ തളർന്നുവീണു. പങ്കജ മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാർലിയിൽ ശനിയാഴ്ചയാണ് സംഭവം. റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പങ്കജ തളർന്നുവീഴുകയായിരുന്നു.
മന്ത്രിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റാലികളിലും തുടർച്ചയായി പങ്കെടുത്തതാണ് പങ്കജക്ക് ക്ഷീണമുണ്ടാകാൻ കാരണമായതെന്ന് ബിജെപി വക്താവ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച വൻ റാലിയാണ് ബിജെപി പാർലിയിൽ സംഘടിപ്പിച്ചത്.
ബന്ധുവും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരെയാണ് പങ്കജ മുണ്ടെ പാർലിയിൽ മത്സരിക്കുന്നത്. തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here