രേഖാമൂലം കരാർ ലഭിക്കുന്നതിന് മുമ്പേ മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് തുടങ്ങി

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു തുടങ്ങി. ആൽഫ സെറീൻ ഫ്‌ളാറ്റിലെ ജനലുകളും വാതിലുകളും പൊളിച്ചു നീക്കുന്ന പണികളാണ് ആരംഭിച്ചത്. വിജയ് സ്റ്റീൽസ് കമ്പനിയാണ് പൊളിച്ചു നീക്കുന്നത്.
ആൽഫ സെറീൻ ഫ്‌ളാറ്റിന് രണ്ട് ടവറുകളാണ് ഉള്ളത്. ഇതിൽ 16 നിലകളുള്ള ആദ്യ കെട്ടിടത്തിന്റെ 5 നിലകളിലെ ജനലും വാതിലുമുൾപ്പടെ ഉള്ളവ പൊളിച്ചുമാറ്റി കഴിഞ്ഞു. ഇരുമ്പ്, സ്റ്റീൽ തുടങ്ങിയ വസ്തുക്കൾ മാറ്റുന്ന ജോലി ആണ് നടക്കുന്നത്.
അതേസമയം ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുളള കരാർ കമ്പനികൾക്ക് കൈമാറിയിട്ടില്ല. രേഖാമൂലം കരാർ ലഭിക്കുന്നതിന് മുൻപാണ് കമ്പനികൾ പൊളിക്കൽ നടപടികളിലേക്ക് കടന്നിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് വിജയ സ്റ്റീൽസ്. കഴിഞ്ഞ ദിവസം തൊഴിലാളികൾ ഫ്‌ളാറ്റിലെത്തി പൂജ നടത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here