Advertisement

തീരസുരക്ഷക്കായി ബിഎസ്എഫ് മാതൃകയിൽ തീര സംരക്ഷണ സേന രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

October 20, 2019
1 minute Read

ഇന്ത്യയുടെ തീരസുരക്ഷക്കായി ബിഎസ്എഫ് മാതൃകയിൽ തീര സംരക്ഷണ സേന രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ബംഗ്ലാദേശ് അതിർത്തി രക്ഷാ സേനയുടെ വെടിവയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ആണ് വർഷങ്ങളായി പരിഗണിക്കുന്ന നിർദേശം പ്രവർത്തി പദത്തിലെത്തിക്കാനുള്ള കേന്ദ്രസർക്കാർ നടപടി. സെൻട്രൽ മറൈൻ പൊലീസ് ഫോഴ്‌സ് ആക്ട് എന്ന പേരിൽ ഇതിനായി വരുന്ന പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ ബില്ല് അവതരിപ്പിക്കും.

13 സംസ്ഥാനങ്ങളിലും 1197 ദ്വീപുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആയി പരന്നുകിടക്കുന്ന 7,516 കിലോമീറ്റർ സമുദ്രാതിർത്ഥിയുള്ള രാജ്യമാണ് ഇന്ത്യ. ഇത്ര വിപുലമായ സമുദ്രാതിർത്ഥി ഉള്ള രാജ്യങ്ങളിൽ സമുദ്രാതിർത്ഥി സംരക്ഷണ സേന ഇല്ലാത്ത രാജ്യവും ഇന്ത്യ മാത്രമാണ്. നേവിയും കോസ്റ്റ് ഗാർഡും ബിഎസ്എഫും അടങ്ങുന്ന സേന- അർധ സൈനിക വിഭാഗങ്ങളാണ് ഇപ്പോൾ സമുദ്രാതിർത്ഥി സംരക്ഷിക്കുന്നത്.

ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ സർക്കാർ 2016ൽ ആരംഭിച്ച നടപടികൾ ഒടുവിൽ യാഥാർത്ഥ്യമാകുകയാണ്. സെൻ ട്രൽ മറൈൻ പൊലീസ് ഫോഴ്‌സ് രൂപികരണ നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനായുള്ള ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി അടുത്ത മന്ത്രിസഭായോഗത്തിൽ സമുദ്രാതിർത്ഥി സംരക്ഷണ സേന രൂപികരണ തീരുമാനം പാസാക്കും. മറ്റ് കേന്ദ്രസേനകളെപ്പോലെ പ്രത്യേകം അംഗങ്ങൾ, നിയമങ്ങൾ, പ്രവര്ത്തപന ശൈലി, ചട്ടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാകും സെൻട്രൽ മറൈൻ പൊലീസ് ഫോഴ്സിന്റെ പ്രപർത്തനം. ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉയര്ന്നഫ ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ മേധാവി. പാകിസ്ഥാൻ കേന്ദ്രമാക്കിയ ഭീകര സംഘടനകൾ ഇന്ത്യയുടെ തീരദേശങ്ങളെ ലക്ഷ്യമിടുന്നുവെന്ന ഇന്റലിജൻസ് വിവരങ്ങളും മറൈൻ പൊലീസ് രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടി.

2005 ൽ തീരദേശ സുരക്ഷ ശക്തിപ്പെടുത്താനായി നടപ്പാക്കിയ നടപടികളെ തുടർന്നുള്ള 200 തീരദേശ പൊലീസ് സ്റ്റേഷനുകൾ, 204 ബോട്ടുകൾ, 30 ജെട്ടികൾ, 284 നാലുചക്ര വാഹനങ്ങൾ, 554 ബൈക്കുകൾ, 97 ചെക്പോസ്റ്റുകൾ, 58 ഔട്ട് പോസ്റ്റുകൾ, 30 ബാരക്കുകൾ എന്നിവ വിവിധ സംസ്ഥാനങ്ങളിലായി അനുവദിച്ചിരുന്നു. ഇങ്ങനെ രൂപീകരിച്ച തീരദേശ പൊലീസിനെ അതാത് സംസ്ഥാനങ്ങളുടെ കീഴിൽ നിലനിർത്തി തന്നെയാകും തീരസുരക്ഷാ സേന യാഥാർത്ഥമാക്കുക. പുതിയ കേന്ദ്രസേനയുടെ പ്രവർത്തന പരിധി എത്രയാണെന്ന വിഷയത്തിൽ പ്രധാനമന്ത്രിയുടെ കൂടി നിലപാടിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനം കൈകൊള്ളും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top