ഇനി ആരുമായും ചേർന്ന് പോക്കിമോൺ ഗോ കളിക്കാം: പുതിയ ഫീച്ചർ വരുന്നു

2016ൽ ഇന്ത്യയിൽ തരംഗം സൃഷ്ടിച്ച പോക്കിമോൺ ഗോ ഗെയിമിൽ പുതിയ അപ്‌ഡേറ്റുകൾ. ഓൺലൈൻ ഗെയിമിംഗ് സാധ്യമാക്കിയാണ് പുതിയ ഫീച്ചറുകൾ എത്തിയിരിക്കുന്നത്.
ഇനി ആരുമായും ചേർന്ന് ഗെയിം കളിക്കാവുന്നതാണ്. ‘ഗോ ബാറ്റിൽ ലീഗ്’ എന്ന ഫീച്ചർ വഴിയാണ് ഓൺലൈൻ ഗെയിമിംഗ് സാധ്യമാക്കുന്നത്.
അടുത്ത വർഷമാദ്യത്തിലാണ് ഗെയിം ‘ബാറ്റിൽ ലീഗ്’ ഫീച്ചർ അവതരിപ്പിക്കുകയെന്ന് പോക്കിമോൺ ഗെയ്മിന്റെ ഉടമകളായ നിയന്റിക് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിനർ ബാറ്റിൽ വിഭാഗത്തിലാണ് പുതിയ ഫീച്ചർ.
കഴിഞ്ഞ വർഷമാണ് അടുത്തുള്ളവരുമായി കളിക്കാൻ കമ്പനി ട്രെയിനർ ബാറ്റിൽ അവതരിപ്പിച്ചത്. ഇതിന് അൾട്രാ/ ബെസ്റ്റ് ഫ്രണ്ട് റാങ്കിംഗിലെത്തണം. ഇപ്പോൾ ഈ റാങ്കിംഗ് ലഭിക്കാൻ ചുരുങ്ങിയത് 30 ദിവസം വേണം. ഇത് ലഭിച്ച ശേഷവും നിശ്ചിത ദൂരപരിധിയിലുള്ളവരുമായി ആണ്് കളിക്കാൻ കഴിഞ്ഞിരുന്നത്. ഈ നിയന്ത്രണം ഗോ ബാറ്റിൽ ലീഗ് എത്തുന്നതോടെ ഇല്ലാതാകുകയാണ്. ഇനി ആരുമായും ഗെയിം കളിക്കാൻ നിയന്ത്രണങ്ങൾ ഉണ്ടാവില്ല.
ആളുകള്‍ക്ക് വിവിധ ടാസ്കുകള്‍ നല്‍കി ആത്മഹത്യയിലേക്ക് വരെ എത്തിച്ച് കുപ്രസിദ്ധി നേടിയതായിരുന്നു പോക്കിമോണ്‍ ഗോ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here