Advertisement

വികസനം ജനങ്ങള്‍ ഏറ്റെടുത്തു: വി കെ പ്രശാന്ത്

October 24, 2019
0 minutes Read

എല്‍ഡിഎഫ് മുന്നോട്ടുവച്ച വികസന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. ഇത് വോട്ടിംഗിലൂടെ പ്രതിഫലിച്ചു. നഗരസഭയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വലിയ പരിശ്രമം നടത്തിയിരുന്നു. ഇത് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.വിവാദങ്ങളല്ല വികസനമാണ് വേണ്ടതെന്ന് വട്ടിയൂര്‍ക്കാവിലെ ജനങ്ങളും അംഗീകരിച്ചു.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ഒപ്പം നിന്ന് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. പരമാവധി വീടുകളിലേക്ക് പോയി. അവിടെയെല്ലാം സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങളും ജനങ്ങളോട് വിശദീകരിച്ചു. മറുഭാഗം വിവാദങ്ങള്‍ പറയാനാണ് ശ്രമിച്ചതെന്നും വി കെ പ്രശാന്ത് പറഞ്ഞു. നിലവിലെ കണക്കുകള്‍ അനുസരിച്ച് 8397 വോട്ടുകളുടെ ലീഡാണ് വി കെ പ്രശാന്തിന് നേടാനായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top