മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി; കേന്ദ്രത്തോട് അഭിപ്രായം തേടി സുപ്രിംകോടതി

രാജ്യത്തെ മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തോട് അഭിപ്രായം തേടി സുപ്രിംകോടതി. പ്രതികരണം ആരാഞ്ഞ് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് സുപ്രിംകോടതി നോട്ടീസ് നൽകി.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ് എ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്ത്രീകളെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യാസ്മീൻ സുബർ അഹ്മദ് പീർസാഡെ എന്നയാളാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. സ്ത്രീകൾക്ക് പള്ളികളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് സർക്കാർ അധികാരികൾക്കും വഖഫ് ബോർഡിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് യാസ്മീൻ സുപ്രിംകോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here