വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തി കേന്ദ്രസർക്കാർ

വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തി കേന്ദ്രസർക്കാർ. വിവാദമായ വിവരാവകാശ ഭേഭഗതികൾ സർക്കാർ വിജ്ഞാപനം ചെയ്തു. വിവരാവകാശ കമ്മീഷണറുടെ കാലവധി 3 ആയി ചുരുക്കിയത് അടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. വേണമെങ്കിൽ കാലാവധി നീട്ടാൻ കേന്ദ്രസർക്കാരിന് അവകാശം എന്ന വിവാദ വ്യവസ്ഥയും ഉൾപ്പെടുത്തിയ വിജ്ഞാപനം പുറത്തിറക്കിയത്.
2005 ലെ വിവരാവകാശ നിയമത്തിന്റെ 13, 16 വകുപ്പുകൽ ഭേദഗതി വരുത്തിയ ബില്ല് ഇന്നലെയാണ് സർക്കാർ വിജ്ഞാപനം ചെയ്തത്. നിലവിലുള്ള നിയമത്തിലെ പതിമൂന്നാം വകുപ്പ് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇർഫർമേഷൻ കമ്മീഷണർമാരുടെയും നിയമന കാലാവധി അഞ്ച് വർഷമോ 65 വയസ്സ് തികയും വരെയോ ആണ് നിശ്ചയിച്ചിരുന്നത്. എന്നാൽ , ഇന്നലെ പുറത്ത് വന്ന വിജ്ഞാപനം ഇതിൽ മാറ്റം വരുത്തി. ഇതോടെ ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇർഫർമേഷൻ കമ്മീഷണർമാരുടെയും കാലാവധി 5 ൽ നിന്ന് 3 ആയി കുറയും.
മാത്രമല്ല, വേണമെങ്കിൽ കേന്ദ്ര സർക്കാരിന് ഉചിതമെന്ന് തോന്നിയാൽ കമ്മീഷണർന്മാരുടെ
കാലാവധി നീട്ടി നൽകാം എന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചീഫ് ഇലക്ഷൻ കമ്മീഷണറുടേതിന് സമാനമായ അലവൻസുകളും മറ്റുമാണ് ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് ഇതുവരെ നൽകിയിരുന്നത്. പുതിയ നിയമഭേദഗതി പ്രകാരം ഏതു സമയത്തും നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ താരതമ്യേന അധികാരം കുറഞ്ഞ ഒരു പദവിയായി കേന്ദ്രസംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെ പദവികൾ മാറി. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇൻഫർമേഷൻ കമ്മീഷണർമാരുടെയും ശമ്പളവും കേന്ദ്ര സർക്കാരിന് എപ്പോൾ വേണമെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. വിവരാവകാശ അധികാരികളുടെ സ്വാതന്ത്ര്യത്തെ വലിയ തോതിൽ നിയന്ത്രിക്കുന്നതിന് പുതിയ വിജ്ഞാപനം കാരണമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here