Advertisement

ശ്രീകുമാര്‍ മേനോനെതിരായ പരാതി; മഞ്ജുവാര്യര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി

October 27, 2019
0 minutes Read

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ മഞ്ജുവാര്യര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തൃശൂരിലെ പൊലീസ് കേന്ദ്രത്തിലെത്തിയാണ് മഞ്ജുവാര്യര്‍ വിശദമായ മൊഴി നല്‍കിയത്. കേസില്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യും.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും അപയപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് കാണിച്ചായിരുന്നു നടി മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് എസിപിക്ക് കൈമാറിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരമാണ് വിശദമായ മൊഴി നല്‍കുന്നതിന് മഞ്ജു തൃശൂരിലെത്തിയത്.

സംവിധായകന്‍ ഭീഷണിപ്പെടുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുന്നു, തനിക്കൊപ്പമുള്ളവരെയും സംവിധായകന്‍ ഭീഷണിപ്പെടുത്തുന്നു, സാമൂഹ്യമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്നു തുടങ്ങി മഞ്ജു മുന്‍പ് നല്‍കിയ മൊഴികളില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ തെളിവുകളും മഞ്ജു കൈമാറിയിട്ടുണ്ട്.

ഐപിസി 354(ബി), 506, 120(ഒ) വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കല്‍, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയതോടെ ഉടന്‍തന്നെ ശ്രീകുമാര്‍ മേനോന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top