ദീപാവലിക്ക് ഡൽഹിയിൽ വീണ്ടും അന്തരീക്ഷ വായു മലിനീകരണം രൂക്ഷം

ദീപാവലി ആഘോഷത്തിന് ശേഷം ഡൽഹിലെയും നോയിഡയിലെയും അന്തരീക്ഷ വായു മലിനീകരണ തോത് രൂക്ഷമായി രേഖപ്പെടുത്തി. ഡൽഹിയിൽ ഇന്ന് അന്തരീക്ഷ വായു നിലവാര സൂചിക 306 ഉം നോയിഡയിൽ 356ഉം ആയാണ് രേഖപ്പെടുത്തിയത്.
Read Also: ഡൽഹിയിൽ വായൂ മലിനീകരണം രൂക്ഷമാകുന്നു; വരും ദിവസങ്ങളിൽ അതീവ മോശമാകുമെന്നാണ് പ്രവചനം
മലിനീകരണം അതി തീവ്രമാകാതിരിക്കാനുള്ള കാരണം പടക്കങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതാണ്. ദീപാവലിക്ക് ശേഷം രോഹിണി-പഞ്ചാബ് ഭാഗ്, വാസിർപൂർ, ജഹാൻഗീർപുരി എന്നിവടങ്ങളിലെ വായു മലിനീകരണം മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു.
ഗുഡ്ഗാവ്, നെഹ്‌റു സ്റ്റേഡിയം എന്നിവടങ്ങളിൽ ഏറ്റവും കുറവ് മലിനീകരണം രേഖപ്പെടുത്തി. വായു മലിനീകരണത്തിന്റെ തോത് കുറക്കാൻ ഡൽഹി സർക്കാർ ചില പ്രദേശങ്ങളിൽ വെള്ളം തളിക്കുന്നത് തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here