കുതിച്ചുയർന്ന് ഓഹരി വിപണി; സെൻസെക്സ് 582പോയിന്റ് ഉയർന്ന് 39,831.84ലിലും നിഫ്റ്റി 163 പോയന്റ് ഉയർന്ന് 11,790.35ലിലും ക്ലോസ് ചെയ്തു

കുതിച്ചുയർന്ന് ഓഹരി വിപണി. സെൻസെക്സ് 667 പോയിന്റ് ഉയർന്ന് 40,000ത്തിനടുത്തും നിഫ്റ്റി 11,800നും മുകളിലെത്തി.
വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 5823 പോയിന്റ് ഉയർന്ന് 39,831.84ലിലും നിഫ്റ്റി 163 പോയിന്റ് ഉയർന്ന് 11,790.35ലുമാണ് ക്ലോസ് ചെയ്തത്. ദീപാവലിക്ക് ശേഷം ഓഹരി സൂചിക നേട്ടത്തിലാണ് മുന്നേറുന്നത്.
അതേസമയം, ഓഹരി സൂചികയിലെ 24 ഓഹരികൾ നേട്ടത്തിലും നാല് ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓഹരി നിക്ഷേപകർക്ക് ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ്, സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ്
എന്നിവയിൽ മാറ്റം വരുമെന്ന റിപ്പോർട്ടുകൾ ഓഹരി വിപണിയെ ഫലപ്രദമായ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
ഐഷർ മോട്ടോഴ്സ്, വേദാന്ത, കോൾ ഇന്ത്യ, ബ്രിട്ടാനിയ, ബാങ്കിങ് മേഖലയിലെ ഓഹരികൾ എന്നിവ നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീലിന്റെ ഓഹരി വില ഉയർന്ന് 6.37 ശതമാനത്തിലെത്തി. എയർടെൽ, ഭാരതി ഇൻഫ്രാടെൽ, കൊട്ടക് മഹേന്ദ്ര തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here