വിമൻസ് ബിഗ് ബാഷ് മത്സരത്തിനിടെ മാരേജ് പ്രപ്പോസൽ; വൈറൽ വീഡിയോ

വിമൻസ് ബിഗ് ബാഷ് ലീഗിനിടെ മാരേജ് പ്രപ്പോസൽ. അഡലെയ്ഡ് സ്ട്രൈക്കേഴ്സും മെൽബൺ റെനഗേഡ്സും തമ്മിൽ നടന്ന മത്സരത്തിനു ശേഷമാണ് കല്യാണ പ്രപ്പോസൽ നടന്നത്. അഡലെയ്ഡ് സ്ട്രൈക്കേഴ്സ് താരമായ അമാൻഡ-ജെയ്ഡ് വെല്ലിംഗ്ടണിനെയാണ് കാമുകൻ പ്രപ്പോസ് ചെയ്തത്. ഇതിൻ്റെ വീഡിയോ അഡൈലെയ്ഡ് സ്ട്രൈക്കേഴ്സ് പങ്കു വെച്ചിട്ടുണ്ട്.
അഡലെയ്ഡ് സ്ട്രൈക്കേഴ്സിനു വേണ്ടി കളിക്കുന്ന ഓസ്ട്രേലിയൻ ലെഗ് സ്പിന്നറാണ് അമാൻഡ-ജെയ്ഡ് വെല്ലിംഗ്ടൺ. മത്സരം ജയിച്ചതിനു ശേഷം അമാൻഡ സഹതാരങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതിനിടെ ഫീൽഡിലേക്ക്ക് വന്ന അമാൻഡയുടെ കാമുകൻ ടെയ്ലർ മക്കെച്നി ഒരു മുട്ടു കുത്തി നിന്ന് പ്രപ്പോസ് ചെയ്യുകയായിരുന്നു. ടെയ്‌ലറിൻ്റെ പ്രപ്പോസലിനോട് യെസ് പറഞ്ഞ അമാൻഡയുടെ വിരലിൽ കാമുകൻ മോതിരം അണിയിക്കുകയും ചെയ്തു.
താൻ എൻഗേജ്ഡ് ആവാൻ പോവുകയാണെന്ന് യാതൊരു ഐഡിയയും അമാൻഡയ്ക്ക് ഉണ്ടായിരുന്നില്ല. ടെയ്‌ലർ ഫീൽഡിലേക്ക് വന്നപ്പോൾ താൻ ആദ്യം വിചാരിച്ചത്, ‘ഇവനിത് എന്താണ് ചെയ്യുന്നത്? ഞങ്ങളിവിടെ വിജയം ആഘോഷിക്കുകയാണ്. ഇറങ്ങിപ്പോടോ’ എന്നായിരുന്നു. എന്നാൽ പ്രപ്പോസ് ചെയ്യാനുള്ള തയ്യാറെടുപ്പാണെന്നറിഞ്ഞതോടെ അതിശയമായി. സന്തോഷത്തോടെ പ്രപ്പോസൽ സ്വീകരിച്ചുവെന്ന് അമാൻഡ പറയുന്നു.
So, this just happened!!! ?
Congrats @amandajadew and Tayler! ? #BlueEnergy #WBBL05 pic.twitter.com/4UzTFtHz6E
— AdelaideStrikersWBBL (@StrikersWBBL) October 19, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here