Advertisement

‘ഈ സിനിമ ഞെട്ടിച്ചു’; ‘ജോസഫിനെ’ പുകഴ്ത്തി ജപ്പാനിൽ നിന്ന് കുറിപ്പ്

October 30, 2019
1 minute Read

ജോജു ജോർജ് നായകനായി എം പദ്മകുമാർ സംവിധാനം ചെയ്ത ‘ജോസഫ്’ എന്ന ചിത്രത്തെ പുകഴ്ത്തി ജപ്പാനിൽ നിന്ന് കുറിപ്പ്. ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആന്റ് സര്‍വീസസ് ജനറല്‍ മാനേജര്‍ മസയോഷി തമുറയാണ് ജോസഫിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ സിനിമ തന്നെ ഞെട്ടിച്ചെന്നാണ് അദ്ദേഹം സമൂഹമാധ്യമമായ ലിങ്കഡ്ഇനിൽ കുറിച്ചത്. ജോജു ജോർജ് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

തമുറയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യയെ പഠിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍കാരനാണ് ഞാന്‍. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ജോസഫ്. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് അയാൾ അതു ചെയ്യുന്നത്. നൃത്തവും സന്തോഷവും നിറഞ്ഞ ബോളിവുഡ് ചിത്രങ്ങളെക്കാൾ വ്യത്യസ്തം! പല ജപ്പാന്‍കാരും കരുതുന്നത് ഇന്ത്യന്‍ സിനിമ എന്നു പറഞ്ഞാല്‍ അതില്‍ കുറെ നൃത്തം ഉണ്ടാകുമെന്നാണ്.

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവര്‍ക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാന്‍കാര്‍ കൂടുതല്‍ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top